കൊട്ടിഘോഷിക്കലും പബ്ലിസിറ്റിയുമില്ലാതെ എറണാകുളത്തെ ഒരു കൂട്ടം മാര്‍വാടികള്‍ ദിവസവും 2 ലക്ഷം പൂരിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ടി ഉണ്ടാക്കുന്നത്. രാജസ്ഥാനികളായ ഇവര്‍ എറണാകുളത്തെ പനമ്പിള്ളി നഗറിലെ 11th ക്രോസ്സ് റോഡിലാണ് ഇവര്‍ ഭക്ഷണം തയ്യാറാക്കുന്നത്. ഒരു ഭക്ഷണപ്പൊതിയില്‍ എട്ട് പൂരിയും അച്ചാറും ഉണ്ടാകും. ഇത് പോലെ 25,000 ഭക്ഷണപ്പൊതികളാണ് ഇവര്‍ ഒരു ദിവസം ഉണ്ടാക്കുന്നത്. ഒരു ഭക്ഷണപ്പൊതി ദിവസങ്ങളൊളം കേടാവാതെയിരിക്കുമെന്നത് ഒരു വസ്തുതയാണ്. ഭക്ഷണം തയ്യാറാക്കുന്നതിന് സ്ത്രീകളും കുട്ടികളും പ്രായമായവരും എറണാകുളത്തെ ചില പ്രമുഖ ബിസിനസുകാരുമുണ്ട്. പി.കെ.ഷിബി എന്ന യുവതി സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ഓഗസ്റ്റ് പതിനഞ്ച് മുതലാണ് ഇവര്‍ ഭക്ഷണമൊരുക്കാന്‍ തുടങ്ങിയത്. ദുരിതം തീരുംവരെ പ്രവര്‍ത്തനം തുടരാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
ഷിബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
“ഈ വീഡിയോയില്‍ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗര്‍ 11th ക്രോസ്സ് റോഡില്‍ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആള്‍ക്കാര്‍ (മാര്‍വാടികള്‍) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരില്‍ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യര്‍, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസ്സം. 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റില്‍ 8 പൂരിയും ഒരു ചെറിയ കവറില്‍ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയില്‍ കവറില്‍ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവര്‍ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാര്‍… അഞ്ചു വയസ്സ് മുതലുള്ള കുട്ടികള്‍ പാക്കിങ്ങിലും, സാധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കള്‍, മൊബൈല്‍ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാര്‍ക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്ക്കും സമയാസമയത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു…..
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികള്‍…. വരുന്നവര്‍ വരുന്നവര്‍ അവരാല്‍ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോള്‍, ശെരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടില്‍ നടക്കുന്ന കല്യാണ ഒരുക്കങ്ങള്‍ പോലെ…. ഇത് ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങള്‍ ? സെല്‍ഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസ്സവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങള്‍….. മലയാളികള്‍ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവന്‍ നമുക്കായി കൈകോര്‍ക്കുന്നു…”
https://www.facebook.com/pkshiby/posts/2251276038248038?__xts__[0]=68.ARBPlG4Uie2QXcB020PiH3I06Gpe8pDeDOVvpkUhrqp7miRufK0gIDH8cDYiJSMikdB94urjbxAz0MMvFDOF-cifjKiso9bEVlzlgH_DwAdDxKU5euikrjxoswvPALSSdu1cMte57iKZ&__tn__=-R
Discussion about this post