ഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ച് ഇനി തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന്റെ നോട്ടീസ്. കോണ്‍ഗ്രസ് വക്താവ് ജെയ്വീര് ഷെര്ഗില്ലിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.റിലയന്‍സ് ഡിഫന്‍സിനെക്കുറിച്ച് ‘തെറ്റിദ്ധാരണ പരത്തുന്ന’ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നാട്ടീസില്‍ ആവശ്യപ്പെടുന്നു.അതിനിടെ, സുര്‍ജേവാല, ചവാന്, എന്നിവര്‍ക്കെതിരെ റിലയന്‍സ് ഡിഫന്‍സ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, അശോക് ചവാന്, സഞ്ജയ് നിരുപം, അഭിഷേക് മനു സിങ്വി, എന്നിവര്‍ റിലയന്‍സ് ഡിഫന്‍സിനെക്കുറിച്ച് തെറ്റായ, തെറ്റിദ്ധാരണ ജനകമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. ഈ നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അവര്‍ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് വീണ്ടും അയക്കുന്നതെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.ഇവര്‍ക്കെതിരെ കോടതിയില്‍ പോകാനാണ് തീരുമാനമെന്നും മുന്നറിയിപ്പു നല്കുന്നു.
രാഷ്ട്രീയ നേതാക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവര്‍ക്ക് ശ്രദ്ധയില്‍പ്പെടുത്താം. എന്നാല്‍ അവരുടെ പ്രസ്താവനകള്‍ ഉത്തരവാദിത്തതോടെയുള്ളതും കൃത്യവുമായിരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
Discussion about this post