എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും
അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഒരു അഭിഭാഷകനും, പാര്‍ലമെന്റംഗവും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. 1923 ഓഗസ്റ്റ് 14നായിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹം 14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പംക്തികള്‍ കൈകാര്യ ചെയ്തിരുന്നു. ഇത് കൂടാതെ 15 പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
Discussion about this post