മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് മഹാപ്രളയമാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടുപ്പുകേടാണെന്ന് കെ മുരളീധരന് എംഎല്‍എ. യാതൊരു ആസൂത്രണവുമില്ലാതെയാണ് അണക്കെട്ടുകള്‍ തുറന്നു വിട്ടത്. ആവശ്യമായ സുരക്ഷയും മുന്നറിയിപ്പും നല്‍കേണ്ടത് ഡാം മാനേജ്മെന്റ് അതോറിറ്റിയും കെഎസ്ഇബിയും ആണ്. ഇവര്‍ക്ക് വലിയ വീഴ്ച പറ്റി. അന്തിമ തീരുമാനം എടുക്കേണ്ട സര്‍ക്കാര്‍ ഇരുപതാമത്തെ മന്ത്രിയെ തീരുമാനിക്കുന്ന തിരക്കിലാണ്. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കിയത് സിപിഎം എംഎല്‍എയായ രാജു എബ്രഹാമാണെന്നും അദ്ദേഹം പറഞ്ഞു.
ബാണാസുര സാഗര്‍ അണക്കെട്ട് മണ്ണു കൊണ്ടാണ്. അതിനാല്‍ ഡാം തുറന്നു വിടുമെന്നാണ് കെഎസ് ഇബി ചെയര്മാന് പറയുന്നത്. വയനാട്ടുകാര്‍ ഏത് നിമിഷവും വെള്ളത്തില്‍ മുങ്ങി മരിച്ചോട്ടെ എന്നാണോ ചെയര്മാന് ഉദ്ദേശിച്ചത്. വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട സാഹചര്യമുണ്ടാക്കിയത്.
പ്രതിപക്ഷം രാഷ്ട്രീയം പറയുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെയും മുരളീധരന് രംഗത്തെത്തി. രക്ഷാ പ്രവര്‍ത്തനത്തിലെ വീഴ്ച ആദ്യം ചൂണ്ടിക്കാട്ടിയത് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനാണ്. പിന്നീട് വകുപ്പുകള്‍ തമ്മില്‍ കോഡിനേഷന്‍ ഇല്ലെന്ന് ആറന്മുള എംഎല്‍എ വീണ ജോര്‍ജും പറഞ്ഞു. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടുവെന്ന് പിന്നീട് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന് എംഎല്‍എമാത്രമാണ് ആരോപണവുമായി രംഗത്തെത്തിയതെന്നും മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Discussion about this post