രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമെന്ന് സുപ്രീം കോടതി. സ്ഥാപനങ്ങളിലെ ആസ്തി, വരുമാനം, കണക്കുകള്‍, ശുചിത്വം തുടങ്ങിയവ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മൃണാളിനി പധ്വി എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ് വന്നത്.
ശുചിത്വം, ആസ്തി, വരുമാനം തുടങ്ങിയവയെക്കുറിച്ചുള്ള പരാതികളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് പരിശോധന നടത്താമെന്നും അവയിലെ റിപ്പോര്‍ട്ട് സംസ്ഥാനത്തെ ഹൈക്കോടതിക്ക് അയക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തിലുള്ള കേസുകളെ പൊതുതാല്പര്യ ഹര്‍ജികളായി പരിഗണിക്കും.
ആരാധനാലയങ്ങളിലെ ഈ വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല കോടതിയുടെ പരിഗണനയിലും വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post