in facebook
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനക്ക് ഉപാധികളൊന്നുമില്ല. പക്ഷെ പുതിയ കേരളം എങ്ങനെയാകണമെന്ന് അഭിപ്രായം പറയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്ന് അംഗീകരിച്ചേ തീരൂ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, തീര സംരക്ഷണനിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും രോഷമുണ്ടാകുന്നത് സ്വാഭാവികം. കാരണം ഇതൊക്കെ ഇവര്‍ കുഴിച്ചുമൂടിയതുകൊണ്ട് കൂടിയാണ് പ്രളയ ദുരന്തം ഇത്രയും രൂക്ഷമായതെന്ന് അവര്‍ക്കറിയാം. പക്ഷെ ഇതൊക്കെ പറയുന്നവരുടെ വായടപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഭക്തസംഘങ്ങള്‍ കൂടി ശ്രമിക്കുന്നത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതു പോലെയാണ്. സംഭാവന തന്നാല്‍ മതി പുതിയതും പഴയതുമായ കേരളം ഞങ്ങളുടെ ഇഷ്ടം പോലെ ഉണ്ടാക്കുമെന്ന ധാര്‍ഷ്ട്യം ജനാധിപത്യവിരുദ്ധമായ വികസന സമീപനമാണ്. അതാണ് ദുരന്തങ്ങള്‍ ഇരട്ടിയാക്കുന്നത്. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും ജനങ്ങള്‍ രംഗത്തിറങ്ങിയെങ്കില്‍ ലക്ഷക്കണക്കിന് സഹജീവികളുടെ പുനരധിവാസത്തിലും ആ സഹകരണവും പിന്തുണയും ഉണ്ടാകും. പക്ഷെ ദുരിതമേറെ അനുഭവിച്ച മത്സ്യത്തൊഴിലാളിക്കും ആദിവാസിക്കും ദലിതര്‍ക്കും കര്‍ഷകനും തൊഴിലാളിക്കും കച്ചവടക്കാരനും യുവാക്കള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വികസനവാദികള്‍ക്കും ദുരന്താനന്തര കേരളം എങ്ങനെയാകണം എന്ന് പറയാന്‍ അവകാശമുണ്ട്. അതുകൂടി കേട്ടുകൊണ്ടാകണം ഒരു ജനാധിപത്യ സര്‍ക്കാര്‍ പുതിയ കേരളം നിര്‍മിക്കേണ്ടത്. അത് കേള്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. വിമര്‍ശനാതീതമല്ല സഹകരണവും പിന്തുണയും എന്ന് ചുരുക്കം. ഇനിയൊരു ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും കഴിയുമെങ്കില്‍ തടയാനും നമുക്ക് കഴിയണം.
അതെ We shall overcome .
Discussion about this post