കണ്ണൂര്‍: ഫുട്ബോള്‍ പരിശീലകനെന്ന പേരില്‍ കുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പത്തുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള 15ഓളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശിയും കണ്ണൂര്‍ തെക്കിബസാറിലെ ലോഡ്ജില്‍ താമസക്കാരനുമായ ഫസല്‍ റഹ്മാനെന്ന മുപ്പത്താറുകാരാനാണ് അറസ്റ്റിലായത്. കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
അല്‍ജസീറ എന്ന പേരില്‍ ഫുട്ബോള്‍ ക്ലബ്ബ് ഉണ്ടെന്നും അതിന്റെ പരിശീലകനാണ് താനെന്നും തെറ്റിദ്ധരിപ്പിച്ച് ഫേസ്്ബുക്ക് വഴിയാണ് ഇയാള്‍ കുട്ടികളുമായി അടുപ്പമുണ്ടാക്കിയത്. 14 വയസ്സുള്ള ഒരുകുട്ടി രക്ഷിതാവിനോട് കാര്യങ്ങള്‍ പറയുകയും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഫസല്‍ റഹ്മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായതായി മനസ്സിലായി. തിങ്കളാഴ്ച ഒരുകുട്ടിയുടെ പരാതികൂടി പോലീസിന് ലഭിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള 200ഓളം ക്ലിപ്പിങ്ങുകള്‍ പ്രതിയില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ ശേഖരിച്ചുെവച്ചിരിക്കുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
കടുത്ത ലൈംഗികാതിക്രമമാണ് ഫസല്‍ റഹ്മാന് കുട്ടികള്‍ക്കുനേരെ നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ ദുബായിലായിരുന്ന ഇയാള്‍ ഇപ്പോള്‍ കണ്ണൂരിലെ ഒരു മൊബൈല്‍ഫോണ്‍ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്.ദുബായിലായിരുന്നപ്പോള്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. തലശ്ശേരി ധര്‍മടത്ത് സമാനമായ കേസില്‍ എട്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞ് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. രണ്ടുമാസം മുന്‍പാണ് കണ്ണൂരിലെത്തിയത്. ലോഡ്ജിലെത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. പ്രതിക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്.
Discussion about this post