കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്ന ക്യാമ്പില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ രാഹുലിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി. ക്യാമ്പില്‍ നിന്ന് പുറത്തു പോയ ചിലരെ പോലിസ് അകത്ത് കയറ്രിയില്ലെന്നും പരാതി ഉയര്‍ന്നു. ഇത് മൂലം ഗര്‍ഭിണികള്‍ അടക്കം ഉള്ള ക്യാമ്പ് വാസികള്‍ക്ക് റോഡില്‍ കാത്ത് നില്ക്കേണഅട അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കനത്ത സുരക്ഷയാണ് രാഹുലിന്റെ സന്ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. നേരത്തെ ക്യാമ്പ് വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ രാഹുല്‍ ക്യാമ്പുകളിലെത്തില്ലെന്ന് സൂചനയുണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ചെങ്ങന്നൂരാണ് രാഹുല്‍ ആദ്യം സന്ദര്‍ശിക്കുന്നത്.
ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെത്തി.
തുടര്‍ന്നു പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ച് നല്കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധി ഈ ചടങ്ങില്‍ വച്ച് കൈമാറും. ആലപ്പുഴയില്‍ വിശ്രമത്തിന് ശേഷം 3.30ന് കൊച്ചിയില്‍ എത്തും. വൈകിട്ട് ആലുവ, ചാലക്കുടി, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദശിക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്ന് തങ്ങുക.
തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകും. അവിടെനിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.
Discussion about this post