ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 35 എ സുപ്രീംകോടതി റദ്ദാക്കിയെന്ന് വ്യാജവാര്‍ത്ത. വ്യാജവാര്‍ത്തയെത്തുടര്‍ന്ന് കാശ്മീരിലുടനീളം പ്രക്ഷോഭവും മിന്നല്‍ പണിമുടക്കും നടന്നു.
35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വലതുപക്ഷനേതാവ് അശ്വിനി കുമാര്‍ ഗുപ്ത പുതുതായി ഹര്‍ജി സമര്‍പ്പിച്ച വാര്‍ത്തയാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. വിവിധയിടങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
ആര്‍ട്ടിക്കിള്‍ 35 എയ്ക്ക് നിയമസാധുതയില്ലെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതായി വ്യാജവാര്‍ത്ത പ്രചരിക്കുകയായിരുന്നു.അതേസമയം, ആര്‍ട്ടിക്കിള്‍ റദ്ദാക്കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച അന്തിമവാദം ഈ മാസം 31 നാണ് കോടതി കേള്‍ക്കുകയെന്നും പൊലീസ് അനൗണ്‍സ്മെന്റ് നടത്തി.
Discussion about this post