അയോദ്ധ്യാ ഭൂമി ക്ഷേത്രം പണിയാനായി വിട്ട് കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഇറാഖിലെ പരമോന്നത ഷിയ നേതാവായ ആയതൊള്ള അലി അല്‍-സിസ്താനി ഫത്‌വ പുറപ്പെടുവിച്ചു. അയോദ്ധ്യാ ഭൂമി വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നും ഇത് ക്ഷേത്രത്തിനോ മറ്റേതെങ്കിലും ആരാധനാലയത്തിനോ വിട്ട് കൊടുക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്താകമാനമുള്ള ഷിയാ മുസ്ലീങ്ങളുടെ ആത്മീയാചാര്യനായി കണക്കാക്കപ്പെടുന്നയാളാണ് സിസ്താനി.
അതേസമയം യു.പി വഖഫ് ബോര്‍ഡിന്‍രെ ചെയര്‍മാന്‍ വസീം റിസ്‌വി ഫത്‌വയെ തള്ളിക്കളഞ്ഞു. തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും തീവ്രവാദികളുടെ സമ്മര്‍ദത്തിലോ ഏതെങ്കിലും ഫത്‌വ പ്രകാരമോ തങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ബാബറി മസ്ജിദ് നിര്‍മ്മിക്കണമെന്ന് പറഞ്ഞ് അന്താരാഷ്ട്ര തലത്തില്‍ വഖഫ് ബോര്‍ഡിന് മേല്‍ ചിലര്‍ സമ്മര്‍ദം ചിലത്തുന്നുണ്ട്. സിസ്താനി പുറപ്പെടുവിച്ച ഫത്‌വ ഈ സമ്മര്‍ദത്തിന്‍മേല്‍ ഉണ്ടായതാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് നീങ്ങാന്‍ തയ്യാറല്ല. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണ്,” വസീം റിസ്‌വി പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം വേണമെന്നത് ഹിന്ദുക്കളുടെ ഒരു വിശ്വാസമാണെന്നും ഹിന്ദുക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാകുന്നതില്‍ മുസ്ലീങ്ങള്‍ തടസ്സം നില്‍ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഷിയാ വഖഫ് ബോര്‍ഡ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയെപ്പറ്റി ചിന്തിക്കുന്നവരാണ്. ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും ഞങ്ങള്‍ക്കെതിരെ നിന്നാലും ഞങ്ങള്‍ എടുത്ത തീരുമാനത്തില്‍ നിന്നും മാറില്ല,” അദ്ദേഹം പറഞ്ഞു.
അയോദ്ധ്യാ കേസില്‍ സുപ്രീം കോടതിയോട് മധ്യസ്ഥത വഹിക്കാന്‍ യു.പി ഷിയാ വഖഫ് ബോര്‍ഡാണ് അഭ്യര്‍ത്ഥിച്ചത്. അയോദ്ധ്യയില്‍ രാമക്ഷേത്രവും അതിന് തൊട്ടടുത്ത് മുസ്ലീങ്ങള്‍ ഭൂരിഭാഗം വരുന്ന സ്ഥലത്ത് പള്ളി പണിയാനുമായിരുന്നു യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്നോട്ട് വെച്ച് ആശയം.
Discussion about this post