ഹിന്ദു യുവതിയെ കല്ല്യാണം കഴിക്കാന്‍ വേണ്ടി മുസ്ലീം മതം വിട്ട് ഹിന്ദുവായി മതം മാറി യുവാവ് . കല്ല്യാണശേഷം തന്റെ ഭാര്യ അവളുടെ വീട്ടുകാരുടെ പക്കലാണെന്നും ഭാര്യയെ വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. മുപ്പത്തി മൂന്ന വയസ്സുള്ള ആര്യ എന്ന യുവാവാണ് കോടതിയെ സമീപിച്ചത്. ആര്യാന്‍ എന്നായിരുന്നു ഇയാളുടെ മുമ്പുണ്ടായിരുന്നു പേര്.
ഓഗസ്റ്റ് 17ന് ആര്യ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ ദീപക് മിശ്രയടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. യുവതിയെ ഓഗസ്റ്റ് 27ന് കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ശേഷം കോടതിയില്‍ ഹാജരായ യുവതി തനിക്ക് തന്റെ മാതാപിതാക്കളുടെ കൂടെ ജീവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി. തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു. യുവതിക്ക് പ്രായപൂര്‍ത്തിയായത് കൊണ്ട് സ്വന്തമായി തീരുമാനങ്ങളെടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനൊപ്പം പോകേണ്ടായെന്ന് യുവതി തീരുമാനിച്ചാല്‍ ഇതൊരു മാട്രിമോണിയല്‍ കേസാകുമെന്നും കോടതി പറഞ്ഞു.
Discussion about this post