പ്രളയം മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നെത്തുക. കേരളത്തില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഘം പരിശോധിക്കും. ഇത് കൂടാതെ ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ സംഘം പഠിക്കും.
അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ എന്നിവരും സംഘത്തൊടൊപ്പം സംസ്ഥാനത്തേക്ക് വരുന്നതായിരിക്കും. ലോകബാങ്ക്-എ.ഡി.ബി സംഘം പ്രളയ ദുരിതം വിലയിരുത്താന്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരുമായി കേരള സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.
Discussion about this post