ഡാമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് മൂന്ന് മാസം മുമ്പ് കേരളത്തിന് കൊടുത്തിരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന് ഡയറക്ടര്‍ ശരദ് ചന്ദ്ര വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടായപ്പോള്‍ ഡാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ നടപടികള്‍ പാലിക്കണമെന്ന് കേന്ദ്ര ജലകമ്മിഷന് നിര്‍ദേശിച്ചിരുന്നു.
ഇത് കൂടാതെ പ്രളയമുന്നറിയിപ്പു കേന്ദ്രമുണ്ടായിരുന്നെങ്കില് പ്രളയദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്നറിയിപ്പു കേന്ദ്രം അനുവദിക്കാമെന്ന് കേരളത്തിനോടും എല്ലാ സംസ്ഥാനങ്ങളോടും ഏഴ് വര്‍ഷം മുമ്പ് കേന്ദ്ര ജലകമ്മിഷന് നിര്‍ദേശിച്ചിരുന്നു. ഇന്നാല് ഈ നിര്‍ദേശം കേരളം അന്ന് കേരളം തള്ളിക്കളയുകയായിരുന്നു. 2011 ഒക്ടോബറിലായിരുന്നു ജലകമ്മീഷന് നിര്‍ദേശം നല്‍കിയത്. എറണാകുളത്തെ ഹൈഡ്രോളജിക്കല്‍ ഒബ്സര്‍വേഷന്‍ സ്റ്റേഷന് പ്രളയമുന്നറിയിപ്പ് കേന്ദ്രമാക്കി മാറ്റാനായിരുന്നു നീക്കം. അതേസമയം അയല്‍ സംസ്ഥാനമായി തമിഴ്നാടിന് മുന്നറിയിപ്പു കേന്ദ്രം ലഭിക്കുകയുമുണ്ടായി.
മുന്നറിയിപ്പ് കേന്ദ്രത്തെ സംബന്ധിച്ച് കേരളം ഇപ്പോഴും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നുതെന്നും കേന്ദ്ര ജലകമ്മിഷന് വ്യക്തമാക്കി. പ്രളയത്തിന് ശേഷം കമ്മീഷന് സംസ്ഥാന സര്‍ക്കാരുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് ജലകമ്മീഷന് ഇക്കാര്യം അറിയിച്ചത്.
Discussion about this post