ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയില്‍ സുരക്ഷാ സൈനികര്‍ ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് മൂന്ന്-നാല് ലഷ്കര്‍ ഭീകരര്‍ പാരി മൊഹല പ്രവിശ്യയില്‍ പെട്ട് കിടക്കുകയാണെന്ന് വിവരം ലഭിച്ചിരുന്നു. ബാക്കിയുള്ളവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്നും വിവരം ലഭിച്ചിരുന്നു.
പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരന്റെ ശരീരം വീണ്ടെടുത്തിട്ടില്ല.
ബുധനാഴ്ച ബുധനാഴ്ച അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post