ഗൂഗിള്‍ മാപ്പ്സിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗൂഗിള്‍ മാപ്സ് ആപ്പിലും , മാപ് ഗോ ആപ്പിലും പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു .
പ്ലസ് കോഡുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് കല്‍ക്കട്ടയിലെ 25,000 വീടുകള്‍ ഗൂഗിള്‍ മാപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നത് എന്ന് വ്യക്തമാക്കി , പ്ലസ് കോഡുകള്‍ പതിവ് വിര്‍ച്വല്‍ വിലാസമാണ് ഇത് ഉപയോഗിച്ചു സ്ഥിരമായി വിലാസങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളെ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു .
റെഡ് ബസുമായി സഹകരിച്ച് മാപ്സ് ഗോ ആപ്പില്‍ ഇനി ഇന്റര്‍ സിറ്റി സമയങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട് . സീറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്നുള്ള വിവരങ്ങളും ഗൂഗിള്‍ മാപ്സ് വഴി അറിയാം . അതുകൂടാതെ യാത്രയിലെ എല്ലാ സ്റ്റോപ്പ്കളുടെയും,ഷെഡ്യൂള്കളുടെയും വിശദാംശങ്ങള്‍ റെഡ് ബസ് നല്‍കും .
20,000 റൂട്ടുകളിലെ വിവരങ്ങള്‍ മാത്രമേ നിലവില്‍ ഈ ആപ്പിലൂടെ ലഭ്യമാകൂ എന്ന് ഗൂഗിള്‍ വ്യക്തമാക്കി .
ഇതിനു പുറമേ ഗൂഗിള്‍ ഗോ ആപ്പ് വഴി വെബ്സൈറ്റ് തുറക്കുക വഴി അതിലെ വിവരങ്ങള്‍ എല്ലാം തന്നെ ഗൂഗിള്‍ സ്വയം നിങ്ങളെ വായിച്ചു കേള്‍പ്പിക്കും . മലയാളം , ഹിന്ദി , തമിള്‍ , ബംഗാളി എന്നിങ്ങനെ 28 ഭാഷകളില്‍ മനുഷ്യശബ്ധത്തിലൂടെ വായിച്ചു കേള്‍പ്പിക്കാന്‍ ഗൂഗിള്‍ ഗോയ്ക്ക് സാധിക്കും .
ഇത്നായി ഗൂഗിള്‍ സ്പീച്ച് സിന്തസിസും , നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് ടെക്നോളജിയുമാണ് ഉപയോഗിക്കുന്നത് . ഇത് വഴി 40 ശതമാനത്തോളം ഡാറ്റ ലാഭിച്ചുകൊണ്ടു കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തനം സാധ്യമാകും . അതിനാല്‍ 2ജി നെറ്റ്വര്ക്കില് പോലും ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതാണ് .
പ്രവര്‍ത്തനം
ഗൂഗിള്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ള വെബ്സൈറ്റ് തുറക്കുക അതിനു ശേഷം പ്ലേ ബട്ടണ്‍ ഉപയോഗിക്കുക . അതിനു ശേഷം നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയില്‍ എല്ലാ വിവരങ്ങളും ഗൂഗിള്‍ വായിച്ചു തരും . ശ്രോതാവിന്റെ അഭിരുചിയ്ക്ക് അനുസരിച്ച് വായനയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതാണ്
Discussion about this post