കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനി അനൂജയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.അനൂജയുടെത് ആത്മഹത്യയാണെന്ന ലോക്കല്‍ പോലീസിന്റെ പ്രാഥമിക നിഗമനം തള്ളിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അനൂജയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് അനൂജയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയിരുന്നു.
അനൂജ കൊല്ലപ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയ ആര് ഡി ഒയും സബ്കളക്ടറും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തിനു മുന്‍പ് അനൂജ ക്രൂരമായ ലൈംഗികശാരീരിക പീഡനത്തിനിരയായതായി വ്യക്തമായിരുന്നു.
ലോക്കല്‍ പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, ബിജെപി, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരും നാട്ടുകാരും ആകഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്.
കഴിഞ്ഞ ഏപ്രില്‍ 25 നാണ് കളമശ്ശേരിയിലെ വാടക വീട്ടില്‍ അനൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ പൊളിറ്റിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അനൂജ രണ്ടുമാസമായി ചാവക്കാട് വലിയകത്ത് അബ്ദുള്‍ ഖാദര്‍ മകന് ഖലീല്‍ തങ്ങള്‍ എന്ന ഖാലിമിനോടൊത്ത് താമസിച്ച് വരികയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി അനൂജയെ കൂടെ താമസിപ്പിച്ച ഇയാള്‍ അനൂജമതം മാറണമെന്ന് നിര്‍ബന്ധിച്ച് വന്നിരുന്നതായും അനൂജയുടെ അമ്മ ശൈലജ പറയുന്നു.
ചാവക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകനായ പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയതടക്കം ഒന്‍പതോളം കൊലപാതകക്കേസുകളില്‍ പ്രതിയാണ് അനൂജയെ പ്രണയം നടിച്ച് വഞ്ചിച്ച ഖലീല്‍ തങ്ങള്‍. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനുമാണ്. സലിം രാജ് എന്ന പേരാണ് ഇയാള്‍ അനൂജയോട് പറഞ്ഞിരുന്നത്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ലോക്കല്‍ പോലീസ് കേസ് ആത്മഹത്യയാക്കി എഴുതിത്തളളിയെന്നാണ് ആരോപണം ്.എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ കുമാറിനാണ് അന്വേഷണ ചുമതല.
Discussion about this post