റായ്പൂര്‍: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
സ്റ്റീല്‍ ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ച രണ്ടു ബോംബുകളാണ് മിസ്മ ഗ്രാമത്തില്‍ റോഡരികില്‍ നിന്നും സുരക്ഷാ ഉദ്യോഗസസ്ഥര്‍ കണ്ടെത്തിയത്. 10 കിലോയോളം തൂക്കവും ഉഗ്ര ശേഷിയുമുള്ള ഐ.ഇ.ഡി ബോംബുകള്‍ നിര്‍വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ന് വൈകിട്ടാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്നാഥ് സിങ് റായ്പൂരിലത്തെുന്നത്. പൊലീസും അര്ദ്ധസൈനികരുമുള്പ്പെടെ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്
Discussion about this post