തമിഴിലെ പുതുമുഖ നടന് സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയല്‍ തൂങ്ങി മരിച്ച നിലയില്‍. ചില ദാമ്പത്യ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്തു.
മരിക്കുന്നതിന്റെ തലേന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് സിദ്ധാര്‍ത്ഥ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വഴക്കിനിടെ ഭാര്യ മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ശേഷം അടുത്ത് ദിവസം എത്ര വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ സിദ്ധാര്‍ത്ഥ് തന്നെ പോലീസിനെ വിളിക്കുകയായിരുന്നു.
സിദ്ധാര്‍ത്ഥിന്റെ കുടുംബാഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post