ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസ് വിട്ടു. ഗമാങ് ബിജെപിയില്‍ ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഗമാങിന്റെ കോണ്‍ഗ്രസി വിട്ടതായുള്ള തീരുമാനം പുറത്ത് വരുന്നത്.
1999ല്‍ 11 ദിവസം ഭരിച്ച വാജ്‌പേയ് സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഗമാങിന്റെ ഏക വോട്ടായിരുന്നു. ഒറീസ മുഖ്യമന്ത്രിയായിരിക്കെ എംപി സ്ഥാനം രാജിവയ്ക്കാതിരുന്ന ഗമാങ് പാര്‍ട്ടി വിപ്പ് അനുസരിച്ച് എന്‍ഡിഎ സര്‍ക്കാരിന് വോട്ട് ചെയ്യുകയായിരുന്നു. രണ്ട് സ്ഥാനങ്ങള്‍ വഹിക്കവേ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തത് വ്യാപക വിമര്‍ശത്തിന് കാരണമാകുകയും ചെയ്തിരുന്നു.
പൊതുജനമധ്യത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ ഏറെ പഴിയേറ്റുവാങ്ങേണ്ടി വന്നെങ്കിലും നാളിതുവരെ തന്നെ ന്യായീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തത് ദുഖകരമാണെന്ന് ഗമാങ് പറഞ്ഞു.
Discussion about this post