ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു വൈദ്യുതി നിലയം കൂടി നിര്‍മ്മിക്കുന്നതിന് ആലോചന തുടങ്ങി .
ഇതിനുള്ള പദ്ധതി തയ്യാറാക്കാനായി വൈദ്യുതിബോര്‍ഡിലെ ഉത്പാദനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബോര്‍ഡ് ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് .
ചെറുകിടപദ്ധതികള്ക്കൊണ്ട് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയില്ല . ഈ സാഹചര്യത്തിലാണ് ഇടുക്കിയില്‍ പുതിയൊരു നിലയം കൂടി തുടങ്ങാനുള്ള സാധ്യതതേടുന്നത് . എന്നാല്‍ പുതിയ നിലയത്തിനു പണം കണ്ടെത്തുക എന്നതൊരു വലിയ വെല്ലുവിളിയാണ് . ഏകദേശം 800 മുതല്‍ 1000 കോടിവരെ രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത് . ഇതിന്റെ ഒരു ഭാഗം സര്‍ക്കാരാണ് നല്‍കേണ്ടത് . അതിനാല്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിലയമെന്ന ആവശ്യം പ്രാവര്‍ത്തികമാകുകയുള്ളൂ .
ഈ സംവിധാനം സ്ഥാപിക്കാന്‍ ബോര്‍ഡിനു കഴിഞ്ഞില്ലെങ്കില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോപ്പറേഷന് തയ്യാറാണെന്ന് കേന്ദ്ര വൈദ്യുതി റെഗുലെറ്ററിയുടെ യോഗത്തില്‍ ചര്‍ച്ചയുണ്ടായി . ഇത്തരമോരു സംവിധാനം വന്നാല്‍ ഇടുക്കിയില്‍ നിന്നും പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനാവും .
ഇപ്പോള്‍ മൂലമറ്റത്തുള്ള പവര്‍ഹൗസിന്റെ ശേഷി 720 മെഗാവാട്ടാണ് . ദിവസം ഒന്നരക്കോടി യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാം . 180 മെഗാവാട്ട ശേഷിയുള്ള ആറു ജനറെറ്ററുകളാണ് ഇവിടെയുള്ളത്. പുതിയ നിലയത്തില്‍ കുറഞ്ഞത് നാല് ജനറെറ്ററുകള്‍ എങ്കിലും വേണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത് . അങ്ങനെയെങ്കില്‍ ദിവസവും എഴുപത് ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കഴിയും .
രാത്രി കാലങ്ങളില്‍ കേരളത്തില്‍ 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട് . ഉത്പ്പാദനവും , ഉപയോഗവും തമ്മിലുള്ള വ്യത്യാസം കൂടിവരുകയാണ് . പുതിയ നിലയം വരുന്നതോടുകൂടി വൈദ്യുതിക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനാവും .
Discussion about this post