ഡല്‍ഹി; ഗംഗാനദിയിലെ മലിനീകരണം തടയാന്‍ പുതിയ പദ്ധതികളുമായി കേന്ദ്രം. നിരീക്ഷണങ്ങള്‍ക്കായി പ്രത്യേക സായുധസേനയെ ഗംഗാതീരത്ത് നിയോഗിക്കാന്‍ നീക്കം. കുറ്റക്കാരെ അറസ്റ്റ് ചെയ്തു സമീപ പൊലീസ് സ്റ്റേഷനില്‍ ഏല്പിക്കാന് സേനയ്ക്ക് അധികാരമുണ്ടാവും.
അനധികൃത മീന്‍പിടിത്തം, മല്‍സ്യക്കൃഷി എന്നിവയ്ക്കു രണ്ടുവര്‍ഷം തടവും രണ്ടുലക്ഷം പിഴയും.ഒഴുക്കു തടയുന്ന നിര്‍മാണത്തിനു രണ്ടുവര്‍ഷം തടവ് അല്ലെങ്കില്‍ 50 ലക്ഷം രൂപ പിഴ.മലിനജലം തുറന്നുവിട്ടാല്‍ അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും.എന്നീ നിര്‍ദ്ദേശങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര ജലവിഭവ വകുപ്പ് കരട് ബില്‍ തയ്യാറാക്കിയിട്ടുണ്ട്. കരടു ബില്ലിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി.
കേന്ദ്ര സര്‍ക്കാരിനു കീഴിലാണു സായുധ സേനയായ ഗംഗാ പ്രൊട്ടക്ഷന്‍ കോര്‍ (ജിപിസി) രൂപീകരിക്കുക. കുറ്റക്കാരെ അറസ്റ്റ് ചെയ്തു സമീപ പൊലീസ് സ്റ്റേഷനില്‍ ഏല്പിക്കാന് സേനയ്ക്ക് അധികാരമുണ്ടാവും. ഗംഗയുടെ പുനരുജ്ജീവനം സംബന്ധിച്ചു 2017ല്‍ ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ച നാലംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണു പുതിയ ബില്‍ തയാറാക്കിയിരിക്കുന്നത്.
Discussion about this post