ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ ലൈംഗികാരോപണ പരാതി നിലനില്‍ക്കെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചുവെന്ന സി.പി.എ ഔദ്യോഗിക പക്ഷത്തിന്റെ വാദം പോളിയുന്നു. കമ്മീഷനിലെ അംഗമായ എ.കെ.ബാലന്‍ പരാതിയെപ്പറ്റി ഒന്നും തന്നെ അറിയില്ലായെന്ന് ചൊവ്വാഴ്ച പറഞ്ഞിരുന്നു. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയുമാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍.
കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു ഇവരെ അന്വേഷണ കമ്മീഷനായി നിയമിച്ചതെന്ന് സി.പി.എം പറയുന്നു. എന്നാല്‍ ആ സെക്രട്ടറിയേറ്റ് യോഗത്തില്‍ എ.കെ.ബാലന്‍ പങ്കെടുത്തിരുന്നില്ല. പരാതി കിട്ടിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥിരികരിക്കുന്നത് മുന്‍പേ നടപടി തുങ്ങിയെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. കൂടാതെ പി.ബി അംഗം ബൃന്ദാ കാരാട്ട് പരാതി പൂഴ്ത്തി എന്ന ആരോപണവും പാര്‍ട്ടിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നുമാണ അവരുടെ വാദം.
അതേസമയം തനിക്കെതിരെ പരാതിയൊന്നുമില്ലായെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി.കെ.ശശി.
Discussion about this post