ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ ശശി സ്ത്രീകള്‍ക്ക് എതിരെയായ അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മേയ് 2 2017 നു പികെ ശശി സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെക്കുറിച്ചും അക്കാര്യത്തിലെ ഇടത് സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കിയും യു ഡി എഫ് നെ പരിഹസിച്ചും നിയമസഭയില്‍ കത്തിക്കയറിയത് .
എം.എല്‍.എ നടത്തിയ പ്രസംഗം
‘അഭിസാരികയുടെ പേരില്‍ ചാരിത്ര്യ പ്രസംഗമെന്നു കേട്ടിട്ടുണ്ട്. സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴെങ്കിലും തോന്നിയതില്‍ സന്തോഷമുണ്ട്.
‘കൊല്ലത്തുനിന്ന് സേവാദള്‍ വാളന്റിയറെ മഞ്ചേരിയില്‍ കൊണ്ടുവന്ന് ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാര്‍ട്ടിയല്ലേ? അവര്‍ സ്ത്രീത്വത്തെ പറ്റി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ നല്ല സുഖമാണ് . സ്വന്തം പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയെ ഉപയോഗം കഴിഞ്ഞ ശേഷം വെട്ടിനിറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കന്മാരുടെ പാര്‍ട്ടിയാണ്. , കുറെ അനുഭവങ്ങള്‍ വേറെയും ഇല്ലേ? വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാ നടിയുടെ ശശരീരഭാഗങ്ങളിലാകെ കൈ അടയാളം പതിപ്പിച്ച മഹാന്മാരില് മഹാന്മാരായ നേതാക്കളുള്ള പാര്‍ട്ടിയല്ലേ ?
‘അവരാണിപ്പോള്‍ സ്ത്രീത്വത്തെപറ്റി ഞങ്ങളെ പഠിപ്പിക്കാന്‍ മെനക്കെടുന്നത്. നിങ്ങളുടെ ഒരു സാരോപദേശവും ഞങ്ങള്‍ക്കു വേണ്ട. ഞങ്ങള്‍ക്കറിയാം ശരി ഏതാണ്, തെറ്റ് ഏതാണ്. കാക്കകളെയും കുയിലുകളെയും തിരിച്ചറിയാനുള്ള നല്ല വിവേകവും വിവേചന ശക്തിയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനുണ്ട്. ഈ ഗവണ്മെന്റ് അതിന്റെ ശരിയായ പാതയിലൂടെ മുന്‍പോട്ടു പോകും അതിലാര്‍ക്കും സംശയം വേണ്ട ‘
Discussion about this post