തിരുവനന്തപുരം: ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. പാര്‍ട്ടിയിലെ തെറ്റുകള്‍ക്ക് എതിരായിരുന്നു ജി. കാര്‍ത്തികേയനെന്നും അതിനാല്‍ കെ.എസ്.യുവിന്റെ വാദത്തിന് പ്രസക്തിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശബരിനാഥനെ സ്ഥാനാര്‍ഥിയാക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പാര്‍ട്ടി തന്നെ അദ്ദേഹത്തിന്റെ പേര് മുന്നോട്ടു വെക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post