കേടുപാടുകള്‍ പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകള്‍ വഴി മാറ്റി വാങ്ങാം . ഇതിനായി നോട്ട റീഫണ്ട് ചട്ടങ്ങളിക് ഭേദഗതി വരുത്തി റിസര്‍വ്വ് ബാങ്ക് ഉത്തരവിറക്കി .ഇനിമുതല്‍ രണ്ടായിരത്തിന്റെത് ഉള്‍പ്പടെ പുതിയ സീരിസിലുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം . പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി ആര് ബി ഐ അറിയിച്ചു
പുതിയ രണ്ടായിരം , അഞ്ഞൂറ് , ഇരുന്നൂറ് നോട്ടുകള്‍ മാറ്റി നല്കാന് കഴിയാഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു . 2009 ലെ റിഫണ്ട് ചട്ടങ്ങളില്‍ മാറ്റം വരുത്താഞ്ഞതിനാലാണ് ഈ ബുദ്ധിമുട്ട് നേരിട്ടിരുന്നത് .
കീറിയതോ , മുഷിഞ്ഞതോയായ നോട്ടുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കാതെ ഇരിക്കുന്നതിനു നിരവധി പരാതികളാണ് വന്നിരുന്നത് . പരാതിയുമായി ചെല്ലുമ്പോള്‍ ഐബിഐ ചട്ടം മാറ്റം വരാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത് .
ആര്‍ബിഐ ഓഫീസുകളിലും നിശ്ചയിക്കപ്പെട്ട ബാങ്ക് ശാഖകള്‍ വഴി ഇനി ഇത്തരം നോട്ടുകള്‍ മാറ്റി വാങ്ങിക്കാം . എത്രത്തോളം കേട് സംഭവിച്ചു എന്നത് അടിസ്ഥാനമാക്കിയാകും പണം തിരികെ ലഭിക്കുക എന്ന് ഭേദഗതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് . മുഴുവന്‍ തുക ലഭിക്കുന്നതിനു കീറിയ നോട്ടിന്റെ വലിയ ഭാഗത്തിന് വേണ്ട വലുപ്പത്തിനും ആര് ബി ഐ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . ഇത് പാലിക്കാത്ത നോട്ടുകള്‍ക്ക് പകുതി തുക മാത്രമേ തിരികെ കിട്ടൂ .
Discussion about this post