ന്യൂഡൽഹി : നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയുമെത്തുന്നു. നാവികസേന മൂന്ന് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യും . ജനുവരി 15 നാണ് കമ്മീഷൻ ചെയ്യുന്നത്. മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ മൂന്ന് മുൻനിര പോരാളികളെ കമ്മീഷൻ ചെയ്താണ് നാവികസേന ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്.
മിസൈൽ നശീകരണ കപ്പലായ ഐഎൻഎസ് സൂറത്ത് , സ്റ്റെൽത്ത് യുദ്ധക്കപ്പലായ ഐഎൻഎസ് നീലഗിരി തുടങ്ങിയവയാണ് കമ്മീഷൻ ചെയ്യുന്ന കപ്പലുകൾ. മൂന്ന് കപ്പലുകളും മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ (എംഡിഎൽ) രൂപകല്പന ചെയ്ത് നിർമ്മിച്ചതാണ്.
7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. നീലഗിരിക്ക് 6670 ടൺ ഭാരമാണുള്ളത.് ഇതിനൊപ്പം കമ്മീഷൻ ചെയ്യുന്ന അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീർ ആണ്. ഇതിന് 1600 ടൺ ആണ് ഭാരം. ഇവ മൂന്നും അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ്.
പ്രോജക്ട് 15ബി പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് സൂറത്ത് . ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് മോർമുഗാവ്, ഐഎൻഎസ് ഇംഫാൽ എന്നിവയാണ് ഈ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ നാവികസേനയുടെ കൈവശമുള്ളത്.
Discussion about this post