മകളുടെ നാലാമത്തെ പിറന്നാളിന അലംകൃതയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച് ആശംസ അറിയിച്ച് പൃഥ്വിരാജ്.
എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്ക്കും നന്ദി; സ്നേഹത്തിന്റെ ഭാഷയില്‍ പൃഥ്വിരാജ് കുറിച്ചു.
മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന ദമ്പതികള്‍ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post