മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കായി പേ ടി എം ന്റെ പുതിയ മൊബൈല്‍ ആപ്ലിക്കെഷന്‍ രംഗത്ത് . പേ ടി എം മണി ഗൂഗിള്‍ പ്ലേ , ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ് . സെപ്തംബര്‍ നാലിനാണ് സേവനം ആരംഭിച്ചത് .
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊട്ന്രിക്കുന്ന അവസരത്തില്‍ നിലവിൽ 20 മില്യൺ നിക്ഷേപകരാണ് ഇന്ത്യയിലുള്ളത്. ഇത് 2023 ആകുമ്പോഴേയ്ക്കും 50 മില്യണായി ഉയരുമെന്നാണ് കണക്ക്. ഇത് മുന്നിൽ കണ്ടാണ് ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് സംവിധാനമായ പേടിഎം പുതിയ മ്യൂച്വൽ ഫണ്ട് ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്
എങ്ങനെ ഉപയോഗിക്കാം
സമ്പൂര്‍ണ്ണമായും ഡിജിറ്റലായ കെ.വൈ.സി നല്കിയാല് പേ.ടി എമ്മില്‍ നിന്നും മിനുറ്റ്കള്ക്കകം അപ്പ്രൂവല്‍ ചെയ്യപ്പെടും .
ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം ആവശ്യപ്പെടുന്ന അവശ്യവിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്യാം . ഇതിനായി പേ ടി എമ്മില്‍ ഉപയോഗിക്കുന്ന നമ്പര്‍ അല്ലെങ്കില്‍ ലോഗിന്‍ ഐ ഡി ഉപയോഗിക്കാം .
അടുത്തതായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കണം . കെ.വൈ.സി സ്റ്റാറ്റസ് ഇവിടെ പരിശോധിക്കാവുന്നതാണ് . തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കിയാല് നിങ്ങള്‍ നിക്ഷേപം തുടങ്ങാന്‍ തയ്യാറായി കഴിഞ്ഞു .
ഇനി നിങ്ങള്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും . കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ വഴി നിങ്ങളുടെ പോര്‍ട്ട്ഫോളിയോകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം .
നിങ്ങളുടെ പേ ടി എം വഴിയുള്ള ആദ്യ നിക്ഷേപം നടത്താം , അതിനായി റേറ്റിംഗ് , ആശയങ്ങള്‍ , ഫണ്ട് മാനേജര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ് .
നേട്ടങ്ങള്‍
- സീറോ കമ്മീഷന് – വില്ക്കല് വാങ്ങലിനു അധിക ചാര്‍ജ്ജുകളോ – കമ്മീഷനോ ഈടാക്കുകയില്ല .
- കടലാസ് രഹിത നിക്ഷേപം – അക്കൗണ്ട് തുറക്കല്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലായതിനാല്‍ പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും തന്നെയില്ല . സമ്പൂര്‍ണ്ണ കെ.വൈ . സി സംവിധാനം .
- പോര്‍ട്ട്ഫോളിയോ ട്രാക്ക് ചെയ്യാം – നിങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് എല്ലായ്പ്പോഴും അപ്ഡേറ്റ് ആയിട്ടിരിക്കാന്‍ ഇത് സഹായിക്കുന്നു .
- നിക്ഷേപങ്ങളെ ഓട്ടോമെറ്റഡിലേക്ക് മാറ്റാം – നിക്ഷേപങ്ങളെ ” ഓട്ടോ – പേ ” എന്നാ ഓപ്ഷനിലേക്ക് മാറ്റിയാല്‍ ഒറ്റ ടാപ്പില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും .
- ഇൻസ്റ്റ-റിഡംപ്ഷൻ സ്കീം : ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാനും , പെനാല്‍റ്റി കൂടാതെ ഇന്‍സ്റ്റന്റ് ആയി പണം പിന്‍വലിക്കാനും സാധിക്കുന്ന സ്കീം ആണിത് .
- ആദായ നികുതി ലാഭിക്കാം – ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമുകളില്‍ (ELSS) നിക്ഷേപിക്കുക വഴി നികുതി ലാഭിക്കാം.
- ഫണ്ട് റേറ്റിംഗ്സ് – മ്യൂച്ചല്‍ ഫണ്ട് സ്കീമുകളുടെ റേറ്റിംഗ് പരിശോധിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ സൗകര്യം
- റിട്ടേൺസ് കാൽകുലേറ്റർ – പ്രതീക്ഷിക്കുന്ന റിട്ടേൺസ് കണക്കുകൂട്ടി മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാം .
പോർട്ട് ഫോളിയോയെ കുറിച്ച് വിശദമായ വിവരം ലഭ്യം – സൗജന്യ സ്റ്റേറ്റ്മെന്റ് എപ്പോൾ വേണമെങ്കിലും ആവശ്യപ്പെടാം - സുതാര്യത – പൂര്‍ണ്ണമായും സുതാരമായ ഇടപാടുകള്‍ ആയിരിക്കുമെന്ന് കമ്പനി ഉറപ്പ് തരുന്നു . നിങ്ങളുടെ അക്കൗണ്ട് വഴി മ്യൂച്ചന് ഫണ്ട് സ്കീമിലെക്കും തിരിച്ചും നേരിട്ട് പണമിടപാട് നടത്താം .
- സുരക്ഷിതത്വം – നിങ്ങളുടെ നിക്ഷേപം പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്ന് കമ്പനി ഉറപ്പ് തരുന്നു . ബാങ്കുകളെ പോലെയുള്ള ഡാറ്റ സുരക്ഷിതത്വമാണ് പേ ടി എം വാഗ്ദാനം ചെയ്യുന്നത് .
ഇന്ത്യൻ ധനകാര്യ രംഗത്ത് പൊതുമേഖലാ ബാങ്കുകൾക്കാണ് മേൽക്കൈ. സ്വകാര്യ ബാങ്കുകളും ഇതിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഈ രംഗത്തേക്കാണ് പേടിഎമ്മിന്റെ വരവ് . ബാങ്കിംഗ് പ്രവര്‍ത്തനം വ്യാപിക്കുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 160 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിഎന്ന് പേ.ടി.എം സ്ഥാപനം വിജയ്ശേഖര്‍ ശര്‍മ വ്യക്തമാക്കിയിരുന്നു .
തുടക്കത്തില്‍ 25 മ്യൂച്വല്‍ ഫണ്ട് ഹൗസുകളില്‍ നിന്നുള്ള എല്ലാ സ്കീമുകളും – പദ്ധതികളുമാണ് അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റ് ഫണ്ട് ഹൗസുകളെയും ഉള്‍പ്പെടുത്തുമെന്ന് പേടിഎം മണിയിലെ മുഴുവന്‍ സമയ ഡയറക്ടര്‍ പ്രവീണ്‍ ജാദവ് വ്യക്തമാക്കി .
Discussion about this post