പരപ്പനനങ്ങാടിയില് പ്രായപ്പൂര്ത്തിയാകത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പുറകെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകനും അറസ്റ്റില്‍ .
മദ്രസയിലെ അധ്യാപകനായ അബ്ദുല്‍ അസീസ് അഹ്സനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു
പിതാവിന്റെ നിരന്തരമായ പീഡനത്തിനു ഇരയായിരുന്ന പെണ്‍കുട്ടി ഇക്കാര്യം സ്വന്തം ഡയറിയില്‍ എഴുതി വെച്ചിരുന്നു . ഈ ഡയറിക്കുറിപ്പുകള്‍ വായിച്ചാണ് അദ്ധ്യാപകന് പീഡന വിവരം മനസിലാക്കിയത് . തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി സാന്ത്വനിപ്പിക്കാന്‍ എന്ന രീതിയില്‍ അടുത്ത് ഇടപെടുകയും പീഡിപ്പിക്കുകയുമായിരുന്നു .
മാനസികമായി തളര്‍ന്ന കുട്ടിയില്‍ നിന്നും സ്കൂള്‍ കൌണ്‍സിലറാണ് വിവരങ്ങള്‍ മനസിലാക്കി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത് . തുടര്‍ന്ന് പോലീസിനു കേസ് കൈമാറി . ഇതിനെ തുടര്‍ന്ന് പിതാവിനെയും അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു
Discussion about this post