ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആണ് സൈന്യം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയത്. ഹന്ദ്വാരയിലെ ഗുലൂര ഏരിയയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
കുപ്വാരയിലെ കര്‍ന ഏരിയയില്‍ നിന്ന് ഭീകരര്‍ എന്നു സംശയിക്കുന്ന മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലിസിനു ലഭിച്ചത്.
Discussion about this post