ഡല്‍ഹിയില്‍ പോയി കാണണമെങ്കില്‍ യാത്രാ ബത്തയും ചിലവും നല്‍കേണ്ടി വരുമെന്ന പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരിഹാസത്തിന് മറുപടി നല്കി ദേശീയ വനിത കമ്മീഷന് ചെയര്മാന് രേഖാ ശര്‍മ്മ. താന്‍ ഒരു വരുമാനവും വാങ്ങുന്നില്ലെന്ന് രേഖ മൂലം അറിയിച്ചാല്‍ യാത്രാ ബത്ത അനുവദിക്കാമെന്ന് രേഖാ ശര്‍മ്മ കളിയാക്കി. പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ വിദ്യാഭ്യാസം എന്ത് എന്ന് എനിക്ക് അറിയില്ലെന്നും അസംബന്ധമാണ് ജോര്‍ജ്ജ് പറയുന്നതെന്നും രേഖാ ശര്‍മ്മ പ്രതികരിച്ചു.
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ സമന്‍സ് നല്കിയ ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ അധികാരമൊക്കെ താന്‍ ഒന്നു കൂടെ നോക്കട്ടെ, കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാല്‍ ഡല്‍ഹിയില്‍ പോകുന്നത് നോക്കാം., അല്ലെങ്കില്‍ അവര്‍ കേരളത്തിലേക്ക് വരട്ടേ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാം. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു.
വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ താന്‍ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ട്. പ്രോസ്റ്റിറ്റിയൂഷന്‍ എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത് അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ് ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന് തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. ഇതേ വാചകം പിസി വീണ്ടും ആവര്‍ത്തിച്ചു. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പികെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Discussion about this post