ഡല്‍ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അഖ്ലാഖിന്റെ മരണവും അവാര്‍ഡി തിരിച്ചു നല്‍കലും പോലുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുക്കും പ്രതിപക്ഷം എത്തുക എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. പുതിയ വിഷയങ്ങള്‍ ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഖ്ലാഖിന്റെ വിഷയം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പിക്കായിരുന്നു വിജയം. അവാര്‍ഡ് തിരിച്ച് നല്കലിന്റെ സയമത്തും വിജയിച്ചത് ബി.ജെ.പിയായിരുന്നു. ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ കൊണ്ടുവരൂ എന്ന് പ്രതിപക്ഷത്തോട് അമിത്ഷാ വെല്ലുവിളിച്ചു. എന്തൊക്കെ വിവാദങ്ങള്‍ പൊക്കികൊണ്ടുവന്നാലും ബി.ജെ.പി തന്നെ വിജയിക്കും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം അമിത്ഷാ വ്യക്തമാക്കി. ജയ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ആക്ഷേപവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത് അവര്‍ക്ക് രാജ്യസുരക്ഷയില്‍ താത്പര്യമില്ലെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയും അമിത് ഷാ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാവപ്പെട്ടവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് മനുഷ്യാവകാശങ്ങളൊന്നുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാജ്യസുരക്ഷയെക്കുറിച്ച് കോണ്‍ഗ്രസിന് സംസാരിക്കേണ്ടേ? രാജ്യത്ത് ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട് നിരവധി തീവ്രവാദികളാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post