ഹരിപ്പാട് ടികെഎം കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐ ആക്രമണം. ആക്രണത്തില്‍ പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ പരിക്കേറ്റു.
എബിവിപി പ്രവര്‍ത്തകരായ വര്‍ഷ, ധന്യ, രാഹുല്‍ എന്നീ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
സര്‍വ്വകലാശാല ,കോളേജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരപാജയമാണ് എസ്എഫ്ഐയെ ആക്രമാസക്തമാക്കുന്നതെന്ന് എബിവിപി നേതൃത്വം ആരോപിച്ചു. കൊല്ലും കൊലപാതകവുമില്ലാതെ ക്യാമ്പസുകളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് എസ്എഫ്ഐ തെളിയിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഇലക്ഷനില്‍ പരാജയം രുചിച്ചു തുടങ്ങിയപ്പോള്‍, കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നു തുടങ്ങിയപ്പോള്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ ഇവര്‍ വീണ്ടും അക്രമം നടത്തുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എബിവിപി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു .
Discussion about this post