കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നു എന്നാണ് പിസിയുടെ പരാമര്‍ശം. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് പിസിയുടെ കുറ്റസമ്മതം പുറത്തുവന്നത്.
അതേസമയം തന്നെ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. അതില്‍ മാപ്പു പറയുകയാണ്. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന ഞാന്‍ തിരിച്ചറിയുകയാണെന്നും പിസി പറഞ്ഞു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post