സന്തോഷ് വർക്കിയെന്ന പേര് മാഞ്ഞു പോയതിൽ വിഷമമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി . ഈ രണ്ട് പേരുകൾക്ക് തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു പാലക്കാടൻ കാരനാണ്. അച്ഛന് ട്രാൻസ്ഫർ ആയപ്പോഴാണ് പാലക്കാടു നിന്ന് കൊച്ചിയിലേക്ക് എത്തിയത്. രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു പോയി. ഇപ്പോൾ അച്ഛനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്. ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പത്താം ക്ലാസിൽ 90 ശതമാനത്തിലധികം മാർക്ക് ഉണ്ടായിരുന്നു എനിക്ക് . ഞാൻ ഫെബ്രുവരി 18 നാണ് വൈറലായത്. മാർച്ച് 30 ന് അച്ഛൻ മരിച്ചു . അത് കാരണം പ്രശസ്തി ആസ്വദിക്കാൻ സാധിച്ചില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു.
അച്ഛൻ മരിച്ചത് മുതൽ എനിക്ക് എല്ലാം എല്ലാം എന്റെ അമ്മയാണ്. അമ്മയ്ക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത്. എനിക്ക് ഐഐടി ബോംബെയിൽ അഡ്മിഷൻ ലഭിച്ചതായിരുന്നു . അമ്മയ്ക്ക് വേണ്ടിയാണ് മാറ്റിവച്ചത് . അച്ഛൻ മരിക്കുന്നത് മുൻപ് വരെ കുടുംബക്കാർ കൂറെ പേർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും ഇല്ല.
ഒരു പ്രായം വരെ ഒരുപാട് സൗഹൃദമുണ്ടായിരുന്നു. 99ൽ വച്ച് ഒരു പയ്യൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു . അതിനുശേഷമാണ് ഞാൻ ഇൻട്രോവർട്ട് ആയത്. അയാളെ പിന്നീട് കണ്ടിട്ടുണ്ട്. അയാൾ എന്നോട് കൂറെ ക്ഷമ ചോദിച്ചിട്ടുണ്ട്. ഞാൻ അവരോട് ക്ഷമിച്ചു എന്നും സന്തോഷ് വർക്കി പറഞ്ഞു.
Discussion about this post