ആലപ്പുഴ : ആലപ്പുഴയിൽ ഇടത്, വലത് മുന്നണികൾക്ക് കനത്ത തിരിച്ചടി. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരൊറ്റ ദിവസം മാത്രം നിരവധി പേരാണ് പാർട്ടി വിട്ടത്. കൂട്ടക്കൊഴിഞ്ഞുപോകലിന്റെ ആഘാതത്തിലാണ് ഇപ്പോൾ ആലപ്പുഴയിലെ ഇരുമുന്നണികളും.
കായംകുളത്തെ സിപിഎമ്മിൽ നിന്നും ഒരൊറ്റ ദിവസം കൊണ്ട് 58 പ്രവർത്തകർ ആണ് പാർട്ടി വിട്ടത്. ഇവരെല്ലാവരും തന്നെ ബിജെപിയിൽ ചേർന്നതും സിപിഎമ്മിന് കനത്ത തിരിച്ചടിയായി. കായംകുളത്തെ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടെയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നു.
കോൺഗ്രസിൽ നിന്നും കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഒറ്റ ദിവസം കൊണ്ട് 27 പേരാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയത്. ഇരു പാർട്ടികളിൽ നിന്നുമായി 85 പേരാണ് ഇപ്പോൾ ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്.
Discussion about this post