കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ . നേരത്തെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെക്കെണ്ടാതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു .
വ്യക്തിപരമായി തനിക്കെതിരെ വന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്ക്ക് എതിരാണെന്ന ഫ്രാങ്കോയുടെ വ്യഖ്യാനം ശരിയല്ല . ഇക്കാര്യത്തില്‍ താനാണ് സഭഎന്നാ നിലപാടും ശരിയല്ല . മുഴുവന്‍ സഭാവിശ്വാസികള്‍ക്കും അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .
രാജി വെക്കാന്‍ ആഗ്രഹിചിരുന്നെന്ന ഫ്രാങ്കോയുടെ പ്രസ്താവന ആദ്യം തന്നെ ഉണ്ടാവാതേണ്ടാതായിരുന്നു . ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സഭാ വിശ്വാസികള്‍ക്ക് അപമാനവും , ഇടര്‍ച്ചയുമുണ്ടാക്കുന്നതാണ്.
വിഷയത്തില്‍ സഭയെ എതിര്‍ക്കുന്നവരുടെ ഗൂഢാലോചനയുണ്ടായെക്കാം എന്നാല്‍ അതൊന്നും സംഭവിക്കാതെയിരിക്കാന്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറി നിന്ന് അന്വേഷണത്തില്‍ നിന്നും സഹകരിച്ചുവെങ്കില്‍ പൊതു സമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നു വെന്നും ഷാജി പ്രസ്താവനയില്‍ പറയുന്നു .
സഭയുടെ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തി പിടിക്കേണ്ട ധാര്‍മിക ബോധവും , നീതി ബോധവും വിശ്വാസതയുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് . തികച്ചും വ്യക്തിപരമായ ആരോപണമാണ് ഫ്രാങ്കോയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് . അത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ഉന്നത സ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു .
Discussion about this post