വേദിയറിയാതെ പ്രതികരണം തേടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം’നിങ്ങള്‍ക്ക് നാണമില്ലേ ഇപ്പോള്‍ ഇങ്ങനെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാനെന്ന് മോഹന്‍ലാല്‍ ചോദിച്ചു.
”നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാന്‍, കന്യാസ്ത്രീയെ എന്ത് ചെയ്യണം.അതും ഇതുമായിട്ട് എന്താ ബന്ധം. വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാലോ, ഇതാണോ ചോദിക്കുന്നേ”- എന്ന പ്രതികരണത്തോടെ ലാല്‍ പ്രതികരണം അവസാനിപ്പിക്കുകയും ചെയ്തു. ഇത്രയും വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇതൊക്കെയാണോ പൊതുവികാരമെന്നും മോഹന്‍ലാല്‍ ചോദിച്ചു.
ഏത് മാധ്യമമാണ് എന്ന് ചോദ്യത്തിന് മാതൃഭൂമി എന്ന് റിപ്പോര്‍ട്ടര്‍ മറുപടി നല്കിയപ്പോള് ‘ അതാണ് ‘ എന്നായിരുന്നു ലാലിന്റെ കമന്റ്
കൊച്ചിയില്‍ പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.പ്രളയ ബാധിത മേഖലകളിലേക്ക് സഹായവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് രംഗത്തെത്തിയിരുന്നു. ദുബായില്‍ നിന്ന് മൂന്ന് കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് കൊച്ചിയിലെത്തിയത്. പോര്‍ട്ട് ട്രസ്റ്റ് ഗോഡൗണില്‍ നിന്നും ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള സാധനങ്ങളുടെ വിതരണം മോഹന്‍ലാല്‍ ഫ്ലാഗ് ഓഫ് ചെയ്തു.ആറുലോറികളിലായി കുടിവെള്ളം മരുന്ന് വസ്ത്രം എന്നിവയാണ് ദുരിതബാധിതര്‍ക്ക് എത്തിക്കുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതരച്ച പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് ഇവ വിതരണം ചെയ്യുന്നത് . 3കണ്ടെയ്നറുകളിലായി കപ്പല്‍ മാര്‍ഗം ദുബായിന്നാണ് ദുരിതാശ്വാസ സഹായം കൊച്ചിയിലെത്തിയത്.
https://www.facebook.com/ActorMohanlal/posts/1893466077375746?__xts__[0]=68.ARA9Eo0gRyRIHvuQ_MORZq6L2CGFiFuZb85qqMDITzxjlMrXCh70IyxQIZwQBqC2Bl7AK86FoPuf__3-Z4XobuqNbqggxrA0uePt9JP5s6LSKC2zMzKKy7aW6srJ4v4JdhljXem0MMmz5RQ-yxuiHzRbGTJ_Lpdwi0ZiQwcBPXfoN4ym5uKqXg&__tn__=-R
വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാഗമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ കെയേര്‍സിന്റെ കെയര്‍ ഫോര്‍ കേരള എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ദുബായില്‍ നിന്ന് വസ്തുക്കള്‍ അയച്ചത്.
ഫ്ലാഗ് ഓഫ് ചടങ്ങില്‍ സംവിധായകന് മേജര്‍ രവി, കൊച്ചിന് തുറമുഖ ട്രസ്റ്റ ചെയര്മാന് എ.വി.രമണ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Discussion about this post