കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളിലൊരാളായി മാറിയെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രശ്ന ബാധിത മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു സാധിച്ചത് വലിയ നേട്ടമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഡെറാഡൂണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അധികാരത്തിലേറി കുറച്ചു ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഉക്രൈന് പ്രശ്നങ്ങള്‍ പോട്ടിപ്പുറപ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ഇന്ത്യക്കാരെ അടിയന്തര നടപടികളിലൂടെ തിരികെയെത്തിക്കാന്‍ സര്‍ക്കാരിനു സാധിച്ചത് ഇതിന് ഉദാഹരണമായി സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.
യെമനില്‍ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എടുത്ത നടപടികളും ഫലവത്തായി. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മൂന്നു തത്വങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ നടത്തണം എന്നതാണ് ഇതില്‍ ഓന്നാമത്തേത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ മൂന്നാമതൊരു കക്ഷിക്കു ഇടപെടാനുള്ള അവസരം സൃഷ്ടിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ നയം. അതിര്‍ത്തിയിലെ പ്രശ്നങ്ങളും ചര്‍ച്ചകളും ഒരേ സമയം കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ച മൂന്നാമത്തെ നയം എന്നും സുഷമ സ്വരാജ് പറഞ്ഞു.
മോദിയുടെ ചൈനാ സന്ദര്‍ശനം വിജയകരമായിരുന്നു.മേയ്ക്ക് ഇന്‍ ഇന്ത്യ, നഗര ആസൂത്രണ പദ്ധതി, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യക്കാരെ രാഷ്ട്രത്തിന്റെ വിദേശ നയങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നും അവര്‍ പറഞ്ഞു.
Discussion about this post