തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി നിതീഷ് കുമാറിനും, ജെഡിയുവിനും ഒപ്പം. പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നു.
നേരത്തെ ട്വിറ്ററിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവേശനം സൂചിപ്പിച്ചിരുന്നു. ‘ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്’.
പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പി.എ.സി) ആന്ധ്രയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈ എസ് ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഹൈദരബാദില്‍ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ താന്‍ ഇനി രാഷ് ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Election strategist Prashant Kishor joins JDU in the presence of Bihar Chief Minister Nitish Kumar in Patna pic.twitter.com/UAkF3df2ee
— ANI (@ANI) September 16, 2018
2014ല്‍ പൊതുതിരഞ്ഞെടുപ്പില്‍ മോദിയെയും 2015 ല്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ഡിഎയുടെ ഭാഗമായ ജെഡിയുവില്‍ ചേരുന്നതോടെ പ്രശാന്ത് കിഷോറിന്റെ സേവന തുടര്‍ന്നും എന്‍ഡിഎയ്ക്ക് ലഭിച്ചേക്കും.
Discussion about this post