കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 61 ദിവസത്തെ ട്രോളിങ് നിരോധനം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ജൂലൈ 31 വരെയാണ് നിരോധനം. എന്നാല്‍ കേരളത്തില്‍ ട്രോളിങ് നിരോധനം ജൂണ്‍ 15 മുതലേ നടപ്പാക്കൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. നിരോധനം 47 ദിവസമായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ കേന്ദ്രം തള്ളിയരുന്നു.
12 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം നടത്തുമെന്ന് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്സ്യബന്ധനം നടത്തുന്നത് തടഞ്ഞാല്‍ കടലിലും കരയിലും പ്രക്ഷോഭം നടത്തുമെന്ന നിലപാടിലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍.
Discussion about this post