കോഴിക്കോട്: ശബരിമല റൂട്ടില്‍ നിലക്കല്‍ മുതല്‍ -പമ്പ വരെ കൂട്ടിയ ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസി കുറക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. ദേവസ്വം ബോര്‍ഡ് വാഹന സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്മാറും. ത്യാഗം സഹിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിക്കേണ്ട കാര്യമില്ലെന്നും ശശീന്ദ്രന് പ്രതികരിച്ചു.നിരക്ക് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ സേവനം പമ്പയില്‍ ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതിന് പിറകെയാണ് ഗതാഗത മന്ത്രി രംഗത്തെത്തിയത്.കെഎസ്ആര്‍ടിസി നിരക്ക് 31 രൂപയായിരുന്നത് 40 രൂപയായാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്.
സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ല. വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ബംഗളൂരുവില്‍ നിന്ന് ഇലക്ട്രിക്ക് ബസുകള്‍ വാടകയ്ക്കെടുത്ത് സൗജന്യ സേവനം നടത്തും. ഭക്തരെ ഉപയോഗിച്ചല്ല കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിലയ്ക്കല്‍ പമ്പ ബസ് ചാര്‍ജ് വര്‍ധനയിലും ബസ് സര്‍വീസ് വെട്ടിക്കുറച്ചതിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമല തീര്‍ത്ഥാടകരും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post