രാജ്യത്ത് സേവന നികുതി വര്‍ദ്ധന നിലവില്‍ വന്നും. സേവന നികുതി 12.36 ശതമാനത്തില്‍ നിന്നും 14 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. ടെലിഫോണ്‍ വിളികള്‍, ബാങ്കിംഗ്, വിദേശ കറന്‍സി വിനിമയം, ഓണ്‍ലൈന്‍ ഷോപ്പിങ്, ട്രെയിന്‍ യാത്രകള്‍, വിമാന യാത്ര, ഹോട്ടല്‍ ഭക്ഷണം എന്നിവയുടെ സേവന നിരക്കുകള്‍ വര്‍ദ്ധിച്ചു.
സേവന നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് സര്കകാര് ലക്ഷ്യമിടുന്നത്.എന്നാല്‍ കേരളം അടക്കമുള്ള ടൂറിസം മേഖലയ്ക്കു പ്രാധാന്യമുള്ള സംസ്ഥാനങ്ങള്‍ക്ക് സേവന നികുതി വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്.
Discussion about this post