ഡല്‍ഹി: റിപ്പബ്ലിക് ദിനപരിപാടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നാളെ ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ മുഖ്യതിഥിയാണ് ഒബാമ. ഒബാമയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ പത്ത് മണിക്ക് ഡല്‍ഹിയിലെത്തുന്ന ഒബാമയ്ക്ക് രാഷ്ട്രപതി ഭവനിലാണ് സ്വീകരണമൊരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ ചില സുപ്രധാന കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചേക്കും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നോടെ ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.
തിങ്കളാഴ്ച റിപ്പബ്ലിക്ക് ദിന ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒബാമ് ഇരു രാഷ്ട്രങ്ങളിലേയും വ്യവസായിക പ്രമുഖരുമായും ആശയ വിനിമയം നടത്തും. രാഷ്ട്രപതി ഭവനിലെ ചടങ്ങുകളിലും ഒബാമ പങ്കെടുക്കും. 27 ന് രാവിലെ ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്യുന്ന ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് മന് കീ ബാത് റേഡിയോ പ്രഭാഷണത്തില്‍ പങ്കെടുക്കും.
അതേസമയം ഒബാമയുടെ ആഗ്ര സന്ദര്ശനക്കാര്യത്തില് തീരുമാനമായിട്ടില്ല. ആഗ്രയില്‍ താജ്മഹല്‍ സന്ദര്ശുമെന്ന നേരത്തെ അറിയിച്ചിരുന്നെങ്കിലും ആഗ്ര സന്ദര്‍ശിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇതുവരെ ഔദ്യോഗിക അറിയിപ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടില്ല.
Discussion about this post