ഡല്‍ഹി: സ്ത്രീകളുടെ അവകാശവാദം എന്ന ലേബലില്‍ ഇടത് പാര്‍ട്ടികളിലേത് ഉള്‍പ്പടെ വനിതാനേതാക്കള്‍ നടത്താനിരുന്ന അഖിലേന്ത്യാ സമാധാന സംവാദ ജാഥയ്ക്കുള്ള സഹായം ഐക്യരാഷ്ട്രസംഘടനയുടെ വനിതാവിഭാഗം പിന്‍വലിച്ചു.
നാളെയാണ് ജാഥ ആരംഭിക്കുന്നത്. സ്ത്രീകളുടെ അവകാശസംരക്ഷണം, ഭരണഘടനാ പരിരക്ഷ, മതസൗഹാര്‍ദ്ദം, സ്നേഹം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയാണ് ബാത്തേ അമന് കീ എന്ന പേരിലുള്ള ജാഥ. കേരളത്തിലൂടെയും ജാഥ നാളെ കടന്നു പോകും.
മല്ലിക സാരാഭായ്, ഷബാന ആസ്മി, അരുണ റോയ്, ആനി രാജ, ലീന ദൈബ്രു, അപര്‍ണാ സെന്‍, നിഷ അഗര്‍വാള്‍ തുടങ്ങിയവരാണ് ജാഥയ്ക്ക് നേതൃത്വ നല്‍കുന്നത്. ജാഥയ്ക്ക് യു.എന്‍ വനിതാ വിഭാഗം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെയാണ് സാമ്പത്തിക വാഗ്ദാനം പിന്‍വലിച്ചതായി റിപ്പോര്‍ട്ട് വന്നത്.
Discussion about this post