രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നടത്തണമെന്നതിനെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് തങ്ങളാണെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനോ അതിന്റെ നേതാക്കള്‍ക്കോ ഇടപെടാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഒരു ഭരണഘടനാപരമായ സ്ഥാപനമാണെന്നും ചില നിയമങ്ങളനുസരിച്ചാണ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന് വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് നല്കിയ ഹര്‍ജിക്കെതിരെ മറ്റൊരു ഹര്‍ജി നല്കി സംസാരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്. കമല്‍ നാഥും കോണ്‍ഗ്രസ് പാര്‍ട്ടിയും തങ്ങളുടെ ഇഷ്ടപ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഇതനുവദിക്കാനാകില്ലെന്നും കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ അഭാവം വരുമെന്നുമായിരുന്നു കമല്‍ നാഥിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
അതേസമയം ഇതിന് മുമ്പ് ഇതേ കാരണങ്ങള്‍ പറഞ്ഞ് ഗുജറാത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഒരേ വിഷയം ഉയര്‍ത്തിപ്പിടിച്ച് കോടതിയെ സമീപിക്കുന്ന പ്രവണതയും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
Discussion about this post