എ.എന്‍ ഷംഷീര്‍ എം.എല്‍.എയുടെ വാഹനം തടയുകയും ടോളിന്റെപേരില് തര്‍ക്കത്തിലാവുകയും ചെയ്ത ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . കോഴിക്കോട് കൊയിലാണ്ടി ടോള്‍ബൂത്ത് ജീവനക്കാരനായ സുനിലാണ് അറസ്റ്റിലായത് .
വാഹനം തടഞ്ഞ് എം.എല്‍.എയാണെന്ന് അറിയിച്ചിട്ടും ടോള്‍ ആവശ്യപ്പെട്ടുവെന്ന് ഷംസീര്‍ ആരോപിച്ചു . എന്നാല്‍ വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് ടോള്‍ബൂത്ത് ജീവനക്കാര്‍ പറഞ്ഞു . ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഷംസീറുമായി തര്‍ക്കിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു .
Discussion about this post