മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തി. ചികിത്സയ്ക്ക് വേണ്ടി അദ്ദേഹം യു.എസിലായിരുന്നു. മുഖ്യമന്ത്രിയുടെ തിരിച്ച് വരവ് ഒരു ദിവസം നേരത്തെയാണ്. മുമ്പ് അദ്ദേഹം സെപ്റ്റംബര്‍ 24ന് വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു അദ്ദേഹം ഭാര്യ കമലയോടൊപ്പം യു.എസിലെ മെയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വേണ്ടി പോയത്.
അവിടെ അദ്ദേഹം മലയാളി സമൂഹത്തെ കണ്ട് സംസാരിച്ചിരുന്നു. അവരുടെ പക്കല്‍ നിന്നും കേരളത്തെ സഹായിക്കാന്‍ വേണ്ടി സംഭാവനകള്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post