കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തില്‍ നഷ്ടത്തിന്റെ കണക്കുമായി ലോക ബാങ്ക്-എ.ഡി.ബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഏകദേശം 25,000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് ലോക ബാങ്ക്-എ.ഡി.ബി. സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം കേരളത്തിന്റെ കണക്കനുസരിച്ച് 35,000 മുതല്‍ 40,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും നഷ്ടക്കണക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിനും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നില്‍ ലോക ബാങ്കിന്റെയും എ.ഡി.ബി.യുടെയും പ്രതിനിധികള്‍ അവതരിപ്പിച്ചത്. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കേരളം എടുക്കേണ്ട് നടപടികളെപ്പറ്റിയും സംഘം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏകദേശം ഏഴായിരം കോടി രൂപ ദീര്‍ഘകാല വായ്പയായി കേരളത്തിന് ലോക ബാങ്കിന്റെയും എ.ഡി.ബിയുടെയും പക്കല്‍ നിന്നും കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്.
സംഘം ഇപ്പോള്‍ സമര്‍പ്പിച്ചത് പ്രാഥമിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് ആഴ്ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കുന്നതായിരിക്കും. അതിന് ശേഷമായിരിക്കും വായ്പയെ സംബന്ധിച്ച് ഏജന്‍സികളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുക.
Discussion about this post