കനത്ത മഴകാരണം ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 മണിക്ക് തുറക്കും . ഇത് മൂലം പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് ജലമെത്തും . ചാലക്കുടി പുഴയില്‍ ഒരടിയോളം ജലനിരപ്പ് ഉയരുമെന്നും ഇതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .
ഷോളയാര്‍ ഡാമിന്റെ 99 ശതമാനം നിറഞ്ഞിട്ടുണ്ട് . ഇതു മൂലമാണ് ഡാമിന്റെ നാല് ഷട്ടറും തുറക്കുന്നത് . ഷോളയാര്‍ ഡാം തുറന്നാല്‍ ജലം മുഴുവന്‍ പെരിങ്ങല്‍ക്കുത്തിലേക്ക് എത്തിച്ചേരും . ഇവിടത്തെ ഷട്ടറുകള്‍ തകരാറില്‍ ആയതിനാല്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ സാധിക്കുകയില്ല .
ഈ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്തിലേക്ക് എത്തുന്ന ജലം നേരെ ചാലക്കുടി പുഴയിലേക്ക് എത്തും . ഈ സാഹചര്യത്തില്‍ അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലഭരണക്കൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post